തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്
സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാദ്ധ്യത. മദ്ധ്യ-വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആലപ്പുഴ മുതൽ കാസർകോഡ് വരെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. വരും ദിവസങ്ങളിലും പരക്കെ മഴ തുടരാനാണ് സാദ്ധ്യത. ഇന്ന് പുലർച്ചെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പുലർച്ചെ ശക്തമായ മഴ ലഭിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ
- 09-09-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- 10-09-2023 : ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- 11-09-2023: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: