കോട്ടയം: തിരഞ്ഞെടുപ്പ് അലയൊലികള്‍ ആഞ്ഞടിച്ചപ്പോള്‍ വാദപ്രതിവാദങ്ങള്‍ ശക്തമായപ്പോഴും സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ ശക്തമായ നിലപാട് ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നായിരുന്നു. ചര്‍ച്ചകളില്‍ കുട്ടിനേതാക്കാന്മാരും ഇതാവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ നേരിട്ടത് മിത്ത് വിവാദത്തില്‍ ഓന്ത് നിറം മാറുന്നപോലെ നിലപാട് മാറ്റിപ്പറഞ്ഞ അതേ പാര്‍ട്ടി സെക്രട്ടറിയെ..
”തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാന്‍ കഴിയില്ല. സര്‍ക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ് ഫലം. വോട്ടുകളില്‍ ഉണ്ടായ കുറവുകള്‍ കൃത്യമായി പരിശോധിക്കും. എല്ലാത്തിനും മുകളില്‍ സഹതാപമാണ്. സഭാ വിശ്വാസികള്‍ യുഡിഎഫുമായി പൂര്‍ണമായി സഹകരിച്ചുവെന്ന് പറയാന്‍ കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ രീതിയില്‍ ആയിരിക്കുമെന്നത് യുഡിഎഫിന്റെ സ്വപ്നം മാത്രണെന്ന് എം വി ഗോവിന്ദന് പറഞ്ഞു.
അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി സിപിഎം സ്ഥാനാര്‍ത്ഥി ജെയിക്ക് സി തോമസ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്ലാ ശക്തി കേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞു. മൂന്നാം തവണയും സ്വന്തം നാട്ടില്‍ ദയനീയ പരാജയം.
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ മണര്‍കാട് ബൂത്തിലും മുന്നേറാന്‍ സാധിച്ചില്ല. ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.
2006 ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടിയ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയായ സിന്ധുമോള്‍ നേടിയ 45047 വോട്ടിന്റെ അടുത്ത് പോലും ജെയിക്കിന് എത്താനായില്ല. മണ്ഡലത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിട്ടും ഒരു തവണ പോലും ചാണ്ടി ഉമ്മന്‍ വെല്ലുവിളി ഉയര്‍ത്താതെ ജയിക്ക് കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: