കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ഗവേഷക സംഗമത്തിന് 12ന് തുടക്കം. കാലടിയില്‍ നടക്കുന്ന സംഗമം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി പ്രൊഫ. പി. കെ. മൈക്കിള്‍ തരകന് ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസത്തെ സംഗമത്തില്‍ രാജ്യത്തെ പന്ത്രണ്ടോളം സര്വകാശാലകളില് നിന്നായി 54 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സംസ്കൃതം, ഫിലോസഫി, മലയാളം, ഹിന്ദി, ഹിസ്റ്റി, ഡാന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലുളള പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്.
നാല് വേദികളിലായി നടക്കുന്ന പ്രബന്ധാവതരണത്തില്‍ 47 വിദഗ്ധര്‍ പങ്കെടുക്കും. 22 സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് മുഖ്യാതിഥിയാകും. സംഗമത്തിന്റെ ലോഗോയും വാര്‍ത്താസമ്മേളനത്തില്‍ പ്രകാശിപ്പിച്ചു.
സംസ്കൃത സര്‍വകലാശാല വിസി പ്രൊഫ. എം.വി. നാരായണന്, പ്രോ. വിസി കെ. മുത്തുലക്ഷമി, പ്രൊഫ. പി. പവിത്രന്, പ്രൊഫ. കെ.എ. രവീന്ദ്രന്, പ്രൊഫ. സൂസന് തോമസ്, ഡോ. ബിജു വിന്‍സന്റ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: