മുംബൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ഒരാള്‍ പോലും പിന്തുണ നല്‍കില്ലാത്ത പരാമര്‍ശമാണ് ഉദയനിധി സ്റ്റാലിന് നടത്തിയത്. മന്ത്രി സ്ഥാനത്ത് തുടരുന്ന ഒരാള്‍ ഇത്തരത്തില്‍ വിവാദം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ഡിഎംകെയുടെ വീക്ഷണമോ കാഴ്ചപ്പാടോ ആകാം ഉന്നയിച്ചത്. എന്നാല്‍ വ്രണപ്പെടുത്തിയത് രാജ്യത്തെ 90 കോടി വരുന്ന ഹിന്ദുക്കളുടെ വികാരത്തെയാണ് . വളരെ വലിയ തെറ്റാണ് അദ്ദേഹം ചെയ്തത്. രാജ്യത്തെ സ്ഥിതിഗതികള്‍ വളഷാക്കാന് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിന് നടത്തിയതെന്നും മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: