ചന്ദ്രയാന്‍ 3 ചെന്നിറങ്ങിയ ചന്ദ്രനിലെ ഇടത്തെ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ശിവശക്തി എന്നാണ് ഇന്ത്യ പേരിട്ടത്. ഇപ്പോള്‍ ഈ ശിവശക്തി എവിടെയെന്ന് അടയാളപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസ.
നാസയുടെ ലൂനാന് റികൊണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) ആണഅ ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ ഫോട്ടോ എടുത്തത്. ആഗസ്ത് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നും 600 കിലോമീറ്റര്‍ മാത്രം അകലെയാണ് ചന്ദ്രയാന്‍ ചെന്നിറങ്ങിയ ശിവ ശക്തി.
നാസ 2009ല്‍ വിക്ഷേപിച്ച എല്‍ആര്‍ഒ ഓര്‍ബിറ്ററാണ് ഇപ്പോള്‍ ശിവശക്തിയുടെ ഫോട്ടോ എടുത്തത്. ചന്ദ്രനെ മനസ്സിലാക്കാവുന്നതിന് സഹായിക്കാവുന്ന ധാരാളം ചിത്രങ്ങള്‍ നാസയുടെ എല്‍ആര്‍ഒ അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: