തൃശൂര്‍: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് സുരേഷ് ഗോപി. ദേശീയ തലത്തില്‍ വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താന്‍ വിഷസര്‍പ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ട്. അങ്ങനെയുള്ളവരുടെ മനോഘടനയാണ് കഴിഞ്ഞദിവസം തമിഴ്നാട്ടില്‍ നിന്നും വിഷമായി വമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
സനാതന ധര്മ്മത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്ക് എതിരെ ക്ഷേത്രങ്ങള്‍ കവചങ്ങളായി പ്രവര്‍ത്തിക്കണം, വരാന്‍ പോകുന്ന തലമുറയ്ക്ക് വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണം. ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊര്‍ജം പകരുന്നതാണ്. വിശ്വാസങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രാര്‍ത്ഥനയോടെ നേരിടണം.
തൃശൂര്‍ മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേത്രത്തില്‍ പഞ്ചവര്‍ണ്ണ ചുവര് ചിത്രങ്ങളുടെ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: