ചേലക്കര: വിപണി മാന്ദ്യത്തേത്തുടര്‍ന്ന് കളപ്പാറ വിഎഫ്പിസികെയില്‍ ടണ്‍ കണക്കിന് മീറ്റര്‍ പയര്‍ കെട്ടിക്കിടക്കുന്നു. ഇതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ഓണത്തിനുശേഷമുള്ള വിപണി മാന്ദ്യത്തെത്തുടര്‍ന്നാണ് ഈയൊരവസ്ഥ. പ്രാദേശിക കര്‍ഷകരാണ് വിളവിറക്കാനായി മുടക്കിയ പണംപോലും ലഭിക്കാതെ വലയുന്നത്. തുടര്‍ന്ന് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തി.
മഴക്കുറവിനെത്തുടര്‍ന്ന് കര്‍ഷകര്‍ നെല്‍കൃഷിയിലേക്ക് ശ്രദ്ധകൊടുക്കാത്തതും പ്രതിസന്ധി ഉയരാനിടയായി. ഇത്തവണ പയറിനുപറ്റിയ കാലാവസ്ഥയായതും വിളവ് കൂടുതലാകാന്‍ കാരണമായിട്ടുണ്ട്. എട്ടു ടണ്ണോളമാണ് പ്രതിദിനം ലോഡിവിടെയെത്തുന്നത്. പ്രാദേശിക വിപണിയില്‍ ഇത്രയും കൂടുതല്‍ വിറ്റഴിക്കുക അസാധ്യമാണ്. കര്ഷകന് നഷ്ടം വരാതെ നോക്കുന്നതിനായി മറ്റ് മാര്‍ക്കറ്റുകളില്‍ മൊത്തമായി കൊണ്ടുപോയി വിറ്റഴിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, പറയുന്ന വിലയുടെ പകുതിപോലും ലഭിക്കില്ലെന്നതാണ് സത്യം.
ഓണക്കാലത്ത് മീറ്റര്‍ പയര്‍ കിലോയ്ക്ക് 100 രൂപയ്ക്കാണ് കൊടുത്തിരുന്നത്. കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിച്ചാലേ കര്ഷകന് ഗുണമുളളൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: