കൊച്ചി : ഐഎസ്എല്‍ പത്താം സീസണിന് ഈ മാസം 21ന് കിക്ക് ഓഫ് . കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. ബ്ലാ സ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ സീസണിലെ സമ്പൂര്‍ണ്ണ ഫിക്ചര്‍ ലിസ്റ്റ് ഈ ആഴ്ച അവസാനം പുറത്തു വിടുംയ.
ഐഎസ്എല്‍ 2023-24 സീസണിന് മുന്നോടിയായി നടന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ജപ്പാന്റെ 26 കാരന് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഡൈസുകെ സകായി ആണ് ഏറ്റവും അവസാനമായി ബ്ലാസ്റ്റേഴ്സിലെത്തിയത്. പുതിയ സീസണില്‍ മിലോസ് ഡ്രിന്‍സിച്ച്, ഖ്വാമെ പെപ്റ എന്നിവരെയും ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തു.ഉടന്‍ ദുബായിലേക്ക് പുറപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സ് യുഎഇ പ്രോ ലീഗ് ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്.
മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ കപ്പ് നേടാനായിട്ടില്ല കേരള ബ്ലാസ്റ്റേഴ്സിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: