ന്യൂദല്‍ഹി: ഇന്ത്യയെ ഇന്ന് ലോകം കണുന്നത് പ്രതീക്ഷയോടെയാണ്. വെറുമൊരു വലിയ വിപണി എന്നതില്‍ നിന്ന് ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരമായിയാണ് ഭാരതത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോകം മഹാമാരിയെ നേരിട്ടപ്പോഴാണ് ഭാരതത്തിന്റെ മനുഷ്യകേന്ദ്രീകൃത വികസന മാതൃക ശ്രദ്ധ നേടിയത്. സാമ്പത്തിക വെല്ലുവിളികള്‍ക്ക് പുറമേ മനുഷ്യരാശിയെ ബാധിക്കുന്ന മറ്റുവിഷയങ്ങളുണ്ടെന്ന് കോവിഡ് വ്യാപനത്തോടെ ലോകം മനസ്സിലാക്കി.
ഈ കാലഘട്ടത്തിലാണ് ഇന്ത്യയെ ലോകം ശരിക്കും അറിഞ്ഞത്. സാമ്പത്തിക വളര്‍ച്ച, സാങ്കേതിക പുരോഗതി, സ്ഥാപനങ്ങളുടെ വളര്‍ച്ച, വിതരണ ശക്തി, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും രാജ്യം മുന്നേറിയത് ലോകം കണ്ടു.
എല്ലാവരെയും, എല്ലാ മേഖലകളെയും ഉള്‍ക്കൊണ്ട് ഇന്ത്യ കൈക്കൊള്ളുന്ന ഈ വമ്പിച്ച മുന്നേറ്റങ്ങളെക്കുറിച്ച് സര്‍വ രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ അവബോധം ഉണ്ടായിയെന്ന് നരേന്ദ്രമോദി പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വ്യക്തവും ഏകോപിതവുമായ സമീപനത്തിലൂടെയും, സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ സഹയിച്ചു. വാക്സിനുകള്‍ ഉത്പാദിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഡ്രൈവ് നടത്തുകയും ചെയ്തു.
ഏകദേശം 150 രാജ്യങ്ങളുമായി മരുന്നുകളും വാക്സിനുകളും പങ്കുവെക്കുകയും ചെയ്തുകൊണ്ട് മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണം ശ്രദ്ധിക്കപ്പെടുകയും നന്നായി അഭിനന്ദിക്കുകയും ചെയ്യപ്പെട്ടു.
ഇന്ത്യയുടെ ജി 20 അധ്യക്ഷതയിലൂടെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും കേവലം ആശയങ്ങളായിട്ടല്ല, മറിച്ച് ഭാവിയിലേക്കുള്ള വഴികാട്ടിയായിയാണ് കണക്കാക്കപ്പെടുന്നത്. ഞങ്ങളുടെ ജി 20 അധ്യക്ഷത പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു ലക്ഷത്തിലധികം പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കും.
നമ്മുടെ ജനസംഖ്യാശാസ്ത്രവും ജനാധിപത്യവും വൈവിധ്യവും കണ്ടതിനു ശേഷമാകും അവര്‍ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നുത്. വികസനം കഴിഞ്ഞ ദശകത്തില്‍ ജനങ്ങളെ ശാക്തീകരിക്കുന്നത് എങ്ങനെയെന്നും അവര്‍ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന് ആവശ്യമായ പല പരിഹാരങ്ങളും നമ്മുടെ രാജ്യത്ത് വേഗത്തിലും മികച്ച രീതിയിലും വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജി 20 പ്രസിഡന്സിയില് നിന്ന് നിരവധി നല്ല ഫലങ്ങള്‍ പുറത്തുവരുന്നുണ്ട്.
ഗ്ലോബല്‍ സൗത്ത്, പ്രത്യേകിച്ച് ആഫ്രിക്ക ആഗോള കാര്യങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ശക്തി പ്രാപിച്ചു. മാനുഷിക കേന്ദ്രീകൃത സമീപനത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ ആരംഭിച്ചു. ഇവയെല്ലാം ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രതിഫലനമാണ്.
മൂന്നാംലോക രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ ഇന്ന് ആവേശത്തിലും പ്രതീക്ഷയിലുമാണ്. അതിനു കാരണം ഇന്ത്യയുടെ ശക്തവും ഉത്തേജകവുമായ പ്രവര്‍ത്തനവും ജി 20 പ്രസിഡന്സിയുമാണ്. ഈ പ്രവര്‍ത്തനം അവരില്‍ ആത്മവിശ്വാസത്തിന്റെ വിത്ത് പാകി.
കാലാവസ്ഥാ വ്യതിയാനം, ആഗോള സ്ഥാപന പരിഷ്കരണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ ദിശ രൂപപ്പെടുത്താന്‍ അവര്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: