കോട്ടയം: എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്ല്യപരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. നെല്‍ കര്‍ഷകരുടെ വിഷയത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേന്ദ്രത്തെ അനാവശ്യമായാണ് കുറ്റപ്പെടുത്തുന്നത്.
കേന്ദ്രം കേരളത്തിന് എല്ലാ വികസന പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കേരളം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കുന്നില്ല.കേരളം മറ്റാരെയുമല്ല സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ഇവിടത്തെ കൃഷി മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് ധാരണയില്ല. കേരള സര്‍ക്കാരുമായി ഏത് ചര്‍ച്ചയ്ക്കും തയാറാണ്. പക്ഷേ സംസ്ഥാനം തയാറാകുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
നെല്ലിന്റെ താങ്ങുവിലയായി കേന്ദ്രം കേരളത്തിന് 637.7 കോടി രൂപ നല്‍കാനുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരവധി കത്ത് അയച്ചെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: