മലപ്പുറം: ഭാരതത്തിന്റെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എല്‍1 ല്‍ മലയാളി സാന്നിധ്യവും. ദൗത്യത്തിലെ പ്രധാന പേലോഡുകളിലൊന്നായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (എസ് യു ഐ ടി) വികസിപ്പിച്ച ശാസ്ത്രജ്ഞരുടെ സംഘത്തിലെ പ്രധാനിയാണ് മലപ്പുറം കാടാമ്പുഴ പടിഞ്ഞാറ്റേയില്‍ ഡോ. ശ്രീജിത്ത്.
ആദിത്യ എല്‍1 മിഷനില്‍ ഏഴ് പേലോഡുകളാണ് (ചെറു ഉപഗ്രഹം) ഉള്ളത്. ഇതിലെ ഏറ്റവും പ്രധാന പേലോഡാണ് എസ്യുഐടി. ലാഗ്റേഞ്ച് പോയിന്റിലെ(എല്‍1) ഹാലോ ഭ്രമണപഥത്തിലൂടെ സൂര്യനെ വലം വയ്ക്കുന്ന സമയത്താണ് എസ്യുഐ ടെലിസ്കോപ്പിന്റെ ദൗത്യം ആരംഭിക്കുന്നത്. സൂര്യന് ചുറ്റുമുള്ള ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ എന്നിവയെയാണ് തുടര്‍ച്ചയായി എസ് യു ഐ ടി നിരീക്ഷിക്കുന്നത്. സൂര്യനില്‍ നിന്നും എത്രത്തോളം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പുറപ്പെടുവിക്കും, ഇത് എവിടെനിന്നാണ് വരുന്നത്, ഇതിന്റെ തീവ്രത എത്ര എന്നിവയാണ് എസ് യു ഐ ടിയുടെ സഹായത്തോടെ പ്രധാനമായും പഠനവിധേയമാക്കുന്നത്.
പൂനെയിലെ ഇന്റര്‍-യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിലെ(ഐയുസിഎഎ) ശാസ്ത്രജ്ഞരുടെ ഏഴ് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് എസ് യു ഐ ടി വികസിപ്പിച്ചെടുത്തത്.
മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനില്‍ ജോലി ചെയ്യുന്നതിനൊടൊപ്പമാണ് ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റേയില്‍ ഐയുസിഎഎയില്‍ ആദിത്യ എല്‍1 മിഷനി
ലെ എസ്യുഐടി പേലോഡില്‍ പ്രവര്‍ത്തിച്ചത്. പൊടിപടലങ്ങള്‍ ഇല്ലാത്ത പ്രതലം സൃഷ്ടിച്ച് അതിലാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് വികസിപ്പിച്ചെടുത്തതെന്നും അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ദൗത്യമെന്നും ശ്രീജിത്ത് ജന്മഭൂമിയോട് പറഞ്ഞു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കിയാണ് ആദിത്യ എല്‍ 1നൊപ്പം എസ് യു ഐ ടി വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപാലിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ കീര്‍ത്തിയാണ് ശ്രീജിത്തിന്റെ ഭാര്യ. മകള്‍ മിഹിര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: