മുംബൈ: ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ ഐഎന്‍എസ് മഹേന്ദ്രഗിരി നീറ്റിലിറക്കി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഭാര്യ സുധേഷ് ധന്‍ഖറാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. ഉപരാഷ്ട്രപതി ജഗ്ദ്വീപ് ധന്‍ഖര്‍ മുഖ്യാതിഥിയായിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഗോവയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്.
അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഐഎന്‍എസ് മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക പാരമ്പര്യം വിളിച്ചോതുന്നതും ദൃഢനിശ്ചയത്തിന്റെയും പ്രതിരോധരംഗത്തെ സ്വയം പര്യാപ്തതയുടെയും പ്രതീകവുമാണെന്നും നാവികസേന എക്സില്‍ കുറിച്ചു. കിഴക്കന്‍ ഘട്ടിലെ ഒഢീഷ്യയിലെ മഹേന്ദ്രഗിരിയെ അനുസ്മരിക്കുന്നതിനാണ് യുദ്ധക്കപ്പലിന് മഹേന്ദ്രഗിരിയെന്ന പേര് നല്‍കിയത്. പ്രോജക്ട് 17എയുടെ ഭാഗമായി നിര്‍മിച്ച ഏഴാമത്തെയും അവസാനത്തെയും യുദ്ധക്കപ്പലാണ് മഹേന്ദ്രഗിരി. പ്രോജക്ടിലെ ആദ്യത്തെതിന് ഐഎന്‍എസ് നീലഗിരിയെന്നാണ് നാമകരണം നല്‍കിയിരുന്നത്.
പ്രോജക്ടിലെ മറ്റ് യുദ്ധക്കപ്പലുകള്ക്കെല്ലാം കൊടുമുടികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. നൂതന ആയുധങ്ങളും സെന്‍സറുകളും പ്ലാറ്റ്ഫോം സംവിധാനങ്ങളും ഇതിന്റെ സവിശേഷതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: