തിരുവനന്തപുരം: ഇപ്പോള്‍ യുവജനകമ്മീഷന് അധ്യക്ഷയല്ലെങ്കിലും പണ്ട് യുവജന കമ്മീഷന് അധ്യക്ഷപദത്തിലിരുന്നപ്പോള് ശമ്പളം ഇരട്ടിപ്പിച്ചതിന്റെ കുടിശ്ശികയായി സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപ കൂടി കൈപ്പറ്റി ചിന്താ ജെറോം. യുവജനകമ്മീഷന് അധ്യക്ഷ എന്ന പദവി ഏറ്റെടുത്തപ്പോള്‍ ചിന്തയുടെ ശമ്പളം 50,000 രൂപയായിരുന്നു. പിന്നീട് അത് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഈ ശമ്പള വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ചിന്തയുടെ ആവശ്യം കണക്കിലെടുത്ത് 2017 ജനവരി ആറ് മുതല്‍ 2018 മെയ് 25 വരെയുള്ള കാലഘട്ടത്തിലും അധിക ശമ്പളമായ 50,000 രൂപ വീതം നല്കി. ഇതോടെ 8,80,645 രൂപയാണ് കഴിഞ്ഞ ദിവസം ചിന്ത സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത്.
2016ല്‍ ആണ് ചിന്താ ജെറോം യുവജനകമ്മീഷന് അധ്യക്ഷ പദവി ഏറ്റെടുത്തത്. അന്നു മുതലേ ശമ്പളം ഒരു ലക്ഷം രൂപയാക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പിന്നീട് സര്‍ക്കാര്‍ 2017 ജനവരി ആറ് മുതല്‍ ശമ്പളം ഒരു ലക്ഷമാക്കി. അന്നുമുതലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ നല്‍കിയത്.
കമ്മീഷന് അധ്യക്ഷ എന്ന നിലയില്‍ ചിന്ത 82.91 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. കുടിശ്ശിക കൂടി ലഭിച്ചപ്പോള്‍ തന്റെ യുവജനക്ഷേമം വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ചിന്തയ്ക്ക് ലഭിച്ച ശമ്പളം 92 ലക്ഷത്തോളം ആയി.
പക്ഷെ യുവജനകമ്മീഷന് അധ്യക്ഷയായിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ വിവാദങ്ങളും ചിന്തയെ വേട്ടയാടിയത്. ഇംഗ്ലീഷില്‍ എടുത്ത ഡോക്ടറേറ്റ് ബിരുദത്തിന്റെ പേപ്പറില്‍ വാഴക്കുല ബൈ വൈലോപ്പിള്ളി (ചങ്ങമ്പുഴയാണ് വാഴക്കുല എഴുതിയത്) എന്നെഴുതിയതും സംഗീതത്തിന് ഓസ്കാര്‍ നേടിയ കീരവാണിയെ അഭിനന്ദിച്ചുകൊണ്ട് ഗ്രാമര്‍ പിഴകള്‍ നിറഞ്ഞ ഇംഗ്ലീഷിലുള്ള സമൂഹമാധ്യമപോസ്റ്റും ചിന്തയ്ക്ക് വലിയ തിരിച്ചടികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: