ന്യുദല്‍ഹി: അദാനിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുറത്തുവന്ന ഒസിസിആര്‍പി റിപ്പോര്‍ട്ടിന് പിന്നില്‍ കോണ്‍ഗ്രസും ജോര്‍ജ്ജ് സോറോസും ഉണ്ടെന്നത് വ്യക്തമാണ്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഒസിസിആര്‍പിയും നടത്തിയിരിക്കുന്നത്. ഇതിനെല്ലാം ഒരിയ്ക്കല്‍ അദാനി മറുപടി പറഞ്ഞതുമാണ്. അതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് രാഹുല്‍ ഗാന്ധിയും ജയറാം രമേശും ചാടിവീണിരിക്കുന്നത്.
ലക്ഷ്യം ഒരു പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. അദാനിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് വരുത്തുക വഴി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാദം കേള്‍ക്കുന്ന സുപ്രീംകോടതിയെ സ്വാധീനിക്കുകയാണ് ലക്ഷ്യം. അദാനി ഗ്രൂപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഗ്രൂപ്പാണ് എന്ന് കൂടി ഒസിസിആര്‍പി റിപ്പോര്‍ട്ട് പറയുമ്പോള്‍ അവരുടെ ലക്ഷ്യം വ്യക്തം. മോദിയെ തകര്‍ക്കുകയാണ് ആത്യന്തിക ലക്ഷ്യം.
ഇന്ത്യയില്‍ ജി20 ഉച്ചകോടി നടക്കാന്‍ പോവുകയാണ്. അതിന്മേല് കരിനിഴല്‍ വീഴ്ത്തി ആഗോള രാഷ്ട്രങ്ങളുടെ മുന്പില് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുകയും ലക്ഷ്യമാണ്. ജോര്‍ജ്ജ് സോറോസില്‍ നിന്നും ഫണ്ടു വാങ്ങുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ തന്നെ ബ്രിട്ടനിലെ പത്രങ്ങളായ ഗാര്‍ഡിയനിലും ബിബിസിയിലും അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റിലും ഒസിസിആര്‍പിയെക്കുറിച്ച് ബഹളങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. മോദിയെ 2024ല്‍ അധികാരഭ്രഷ്ടനാക്കാന്‍ ഒരു അന്താരാഷ്ട്ര ഗൂഡാലോചനയാണ് നടക്കുന്നതെന്ന് വ്യക്തമാവാന്‍ ഇതിനേക്കാള്‍ നല്ല ഉദാഹരണം ആവശ്യമില്ല.
അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്ഷോർ കമ്പനികൾ വഴിയാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.. വിനോദ് അദാനിക്ക് കീഴിലുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഇവർക്ക് പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ആരോപണമല്ലാതെ ഇതിനുള്ള തെളിവുകള്‍ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല.
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് പേര് അദാനി ഓഹരികളില്‍ 2013ല്‍ വന്‍ തുക നിക്ഷേപിച്ചു എന്നും ഒസിസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനും തെളിവുകള്‍ ഇല്ല.
അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പിയെ ഉപയോഗിക്കുകയാണെന്നാണ് അദാനി ആരോപിയ്ക്കുന്നത്. ഒരു സംഘം വിദേശ മാധ്യമപ്രവര്‍ത്തകര്‍ അംഗമായ സംഘടനയാണ് ഒസിസിആര്‍പി.
നേരത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്തതിന്റെ ദുഷ്പേരുള്ള വ്യവസായി ആണ് ജോര്‍ജ്ജ് സോറോസ്. അദാനിയുമായുള്ള ബന്ധത്തിന് മോദി മറുപടി പറയേണ്ടിവരുമെന്ന പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഇതിന് വേണ്ട വ്യാജരേഖകള്‍ ചമയ്ക്കാനുള്ള ശ്രമത്തിലാണ് ഒസിസിആര്‍പിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ജേണലിസ്റ്റുകള്‍. രാഹുല്‍ ഗാന്ധി യുഎസിലും യുകെയിലും വാര്‍ത്താസമ്മേളനം നടത്താന്‍ സഹായം നല്‍കുന്നതും ജോര്‍ജ്ജ് സോറോസ് തന്നെയാണ്. നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് ധനസഹായം നല്കുന്ന വ്യക്തി കൂടിയാണ് ജോര്‍ജ്ജ് സോറോസ്. ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കേണ്ട ടൂള്‍ കിറ്റുകള്‍ ഇന്ത്യയിലെ എന്‍ജിഒകള്‍, കമ്മ്യൂണിസ്റ്റുകള്‍, മോദി വിരുദ്ധര്‍ എന്നിവര്‍ക്ക് വിതരണം ചെയ്തതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: