ബംഗളുരു : സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകം ആദിത്യ-എല്‍1- ശനിയാഴ്ച (സെപ്റ്റംബര്‍ 2) രാവിലെ 11.50 ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി എക്സ്എല്‍ റോക്കറ്റാണ് ആദിത്യ-എല്‍1 റോക്കറ്റുമായി കുതിച്ചുയരുക.ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് പേടകം സ്ഥാപിക്കുക. തുടര്‍ന്ന്, ഭ്രമണപഥം കൂടുതല്‍ ദീര്ഘവൃത്താകൃതിയിലാക്കുകയും പിന്നീട് ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് ബഹിരാകാശ പേടകം എല്‍ 1 ലേക്ക് എത്തിക്കുകയും ചെയ്യും.
വിക്ഷേപണ ശേഷം 125 ദിവസം നീളുന്ന യാത്രയാണ് നിശ്ചയിച്ചിട്ടുളളത്.
ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ ചരിത്രപരമായ സംഭവത്തിന് തത്സമയം സാക്ഷ്യം വഹിക്കാന്‍ ഐഎസ്ആര്‍ഒ പൗരന്മാരെ ക്ഷണിച്ചിട്ടുണ്ട്. ലോഞ്ച് വ്യൂ ഗാലറിയില്‍ നിന്ന് പ്രോഗ്രാം കാണുന്നതിന് ബഹിരാകാശ ഏജന്‍സി രജിസ്ട്രേഷനായി ലിങ്ക് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച (ഓഗസ്റ്റ് 29) ഉച്ചയ്ക്ക് 12 മണി മുതല്‍ താല്‍ക്കാലികമായി രജിസ്ട്രേഷന് നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: