ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ കൊലക്കുറ്റം പാകിസ്ഥാനിലെ കോടതി തിങ്കളാഴ്ച തള്ളി. ഇംറാന്റെ അഭിഭാഷകന് നയീം പഞ്ജുതയാണ് ഇക്കാര്യം അറിയിച്ചത്.
തെക്കന്‍ നഗരമായ ക്വറ്റയില്‍ അഭിഭാഷകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കുറ്റമാണ് ബലൂചിസ്ഥാന്‍ ഹൈക്കോടതി ഒഴിവാക്കിയത്. ഈ വര്‍ഷം ജൂണില്‍ നടന്ന കൊലപാതകത്തില്‍ ഇംറാന്‍ ഖാന് കുറ്റാരോപിതനായിരുന്നു. ഇംറാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം 170 ഓളം കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. അഴിമതി മുതല്‍ രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇംറാന്റെ പക്ഷം. .
അഴിമതിക്കേസില്‍ ഈ മാസം ആദ്യം അറസ്റ്റിലായ അദ്ദേഹം തടങ്കലില്‍ തുടരുകയാണ്.
പ്രധാനമന്ത്രി എന്ന നിലയില്‍ വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റതിന് ഖാനെ ഒരു വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. തിങ്കളാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഈ കേസില്‍ പ്രത്യേക വാദം നടന്നു. ശിക്ഷ റദ്ദാക്കണമെന്ന് ഇംറാന്റെ അഭിഭാഷകന് വാദിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ അബ്ദുള്‍ റസാഖ് ഷാറിനെ ജൂണ്‍ 6 ന് ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മൂന്ന് മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിഭാഷകന്റെ മകന്, ഇംറാന്‍ ഖാന്, പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫില്‍ (പിടിഐ) നിന്നുള്ള മറ്റുള്ളവര്‍ക്കുമെതിരെ പൊലീസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇംറാന്ഖാനെതിരായ രാജ്യദ്രോഹ കേസുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് അതാവുള്ള തരാര്‍ പറഞ്ഞിരുന്നു.അഴിമതിക്കേസില്‍ അതീവ സുരക്ഷയുള്ള അറ്റോക്ക് ജയിലിലാണ് ഇംറാന്‍ ഖാന് ഇപ്പോള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: