Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവാര്‍ഡ്

ലക്ഷ്മണ്‍ കുയിലൂര്‍ by ലക്ഷ്മണ്‍ കുയിലൂര്‍
Aug 27, 2023, 04:19 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

അച്ഛന്റെ മരണം ആകസ്മികമായിരുന്നു. തുഷാര പ്രീഡിഗ്രി ഫലം കാത്തിരിക്കുന്ന കാലം. ചെമ്പക പുഴയും കടത്തുവഞ്ചിയും നിശ്ചലമായി പോയ കറുത്ത ദിനം. പുഴയില്‍ തുഴയെറിയാന്‍ തുടങ്ങിയിട്ട് 50 വര്‍ഷത്തിന്റെ വലിയ പാരമ്പര്യം ഉണ്ടായിരുന്നു ഭാസ്‌കരേട്ടന്. ഭാര്യ വസുമതിയും മകള്‍ തുഷാരയും ജീവിച്ചതും വളര്‍ന്നതും ചെമ്പക പുഴയുടെ കാരുണ്യത്തിലായിരുന്നു.
അന്നത്തിന് വഴിമുട്ടിയ അനിശ്ചിതത്വം. തുഷാര തുഴയെറിയാന്‍ തന്നെ തീരുമാനിച്ചു. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന പുഴ. അമ്മ തുഷാരയെ വിലക്കി. അവള്‍ അമ്മയെ സാന്ത്വനിപ്പിച്ചു. അച്ഛനെ കാത്തതുപോലെ പുഴ മകളെയും കാക്കുമെന്ന് അമ്മയെ തലോടിക്കൊണ്ട് അവള്‍ സമാധാനിപ്പിച്ചു. ചിരിച്ചുകൊണ്ട് തുഷാര ജീവിതം തുഴഞ്ഞു. സ്‌കൂളിലെ പരുക്കന്‍ ഗ്രൗണ്ടിലൂടെ ചിരിച്ചുകൊണ്ട് ഓടി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ തുഷാരയ്‌ക്ക് ചെമ്പക പുഴ തുഴഞ്ഞു പോകാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.
ഒരു മധ്യാഹ്നം യാത്രികനായി ഒരു താടിക്കാരന്‍ വഞ്ചിയില്‍ കയറി. കുപ്പിവളകള്‍ ചിരിച്ചു രസിച്ചു നില്‍ക്കെ പാവാടക്കാരി കലാപരമായി തുഴയെറിഞ്ഞു.
മറുകരയിലിറങ്ങാന്‍ നേരത്ത് അയാള്‍ അവള്‍ക്ക് നേരെ ചോദ്യം എറിഞ്ഞു.
”പാട്ട് ഇഷ്ടമാണോ”?
അവള്‍ വിനയത്തോടെ ചിരിച്ചു. നല്ലൊരു നാണത്തോടെ അവള്‍ പ്രതികരിച്ചു.
”പാട്ടുമാത്രമല്ല… പാടുന്നവരെയും”
കണ്ണുകളില്‍ സൗന്ദര്യത്തിന്റെ തിളക്കം. ”അഭിനയമോ”? അയാള്‍ തുടരെ ചോദിച്ചു.
ജീവിതം നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന തുഷാര നായികാ പട്ടത്തിന്റെ ഭാവങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചു.
ചെമ്പകപ്പുഴയോരത്ത് പതിവില്ലാതെ നിറമുള്ള പൂക്കള്‍ വിരിയാന്‍ തുടങ്ങി. മഴ മാറിനിന്ന ചിങ്ങ മാസത്തില്‍ ചെമ്പകപ്പുഴയോരത്ത് വലിയ പുരുഷാരം. തുഷാരയെ നായികയാക്കി ‘കടത്തുകാരി’ എന്ന സിനിമയുടെ ചിത്രീകരണം. നായക വേഷത്തില്‍ സംവിധായകന്‍ ശ്യാം കൃഷ്ണ. അഭ്രപാളികളിലെത്താന്‍ ഏറെ സമയം വേണ്ടിവന്നില്ല. താര ജോഡികള്‍ക്ക് രാജകീയ വരവേല്‍പ്പ്. അഭിനയ വിസ്മയത്തെക്കുറിച്ച് എന്നും സജീവ ചര്‍ച്ചകള്‍.
വിഷു പുലരിയില്‍ തലസ്ഥാനത്തെ സൂര്യ തീയേറ്റര്‍ ജനനിബിഢമായിരുന്നു. 10 മണിക്ക് തന്നെ സാംസ്‌കാരിക മന്ത്രിയുടെ പ്രഖ്യാപനം ആ വര്‍ഷത്തെ മികച്ച സിനിമ ‘കടത്തുകാരി.’ മികച്ച നടി തുഷാര. ചെമ്പകപ്പുഴയുടെ കടത്തുകാരി നന്ദി പറയാന്‍ തുടങ്ങി. വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകി. ലഭിച്ച സ്വര്‍ണസമ്മാനം വഞ്ചിയില്‍ കയറിയ പഴയ താടിക്കാരന് സമര്‍പ്പിച്ചുകൊണ്ട് അവള്‍ ശ്യാം കൃഷ്ണന്റെ നെഞ്ചിലമര്‍ന്നു. ചെമ്പകപ്പുഴയില്‍ പുത്തനോളങ്ങള്‍ തിരയടിച്ചു.

Tags: StoryMalayalam Literature
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: തൊടരുത് മക്കളെ….

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

Varadyam

ആത്മീയതയുടെ സാത്വിക പാഠങ്ങള്‍

Literature

അദ്ധ്യാത്മരാമായണത്തിന്റെ അകപ്പൊരുള്‍

Literature

മൃത്യുവിന്റെ വിനോദയാത്രകള്‍

പുതിയ വാര്‍ത്തകള്‍

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

ബാഴ്‌സ ലാലിഗ ജേതാക്കള്‍

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

ബ്രഹ്‌മോസിനെ ചെറുക്കാന്‍ ചൈനയ്‌ക്കുമായില്ല: യുഎസ് മുന്‍ സൈനികന്‍

കോഴിക്കോട് അഹല്യാ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷം കേന്ദ്ര വാട്ടര്‍ റീസോഴ്‌സസ് ഡവലപ്‌മെന്റ് 
ആന്‍ഡ് മാനേജ്‌മെന്റില്‍ ശാസ്ത്രജ്ഞയായിരുന്ന ഡോ. ജലജ കെ.ടി. ഉദ്ഘാടനം ചെയ്യുന്നു

സിന്ദൂറിന്റെ ആവേശത്തില്‍ സ്ത്രീശക്തിയായി അഹല്യാബായ് ശതാബ്ദി ആഘോഷിച്ചു

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന കേരള ക്ഷേത്രസംരക്ഷണ സമിതി 51-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്ഷേത്രം സാമൂഹിക കേന്ദ്രം- ലക്ഷ്യം സമന്വയം സെമിനാര്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് 
എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.കെ. കുഞ്ഞ്, ദൈവപ്രകാശ്, ജി.കെ. സുരേഷ് ബാബു, അക്കീരമണ്‍ 
കാളിദാസ ഭട്ടതിരിപ്പാട്, ഷാജു വേണുഗോപാല്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍, പാപ്പനംകോട് അനില്‍, നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സമീപം

ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണം: എം. രാധാകൃഷ്ണന്‍

അഫ്‌സൽ ഗുരുവിനെ അന്യായമായി തൂക്കിലേറ്റി : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും താജ്മഹൽ ഹോട്ടലിനും ബോംബ് ഭീഷണി 

മെസിയുടെ കേരള സന്ദർശന വിവാദം; നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും

സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ: പ്രാണഭയത്തോടെ ഓടിയൊളിഞ്ഞ് പാകിസ്ഥാൻ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies