തൃശൂര്‍ : തൃശൂരില്‍ സാംസ്‌കാരികമായി ഇഴുകി ചേര്‍ന്ന പുലികളിക്ക് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം. പുലിക്കളി സംഘത്തിന് ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പ് പ്രഖ്യാപിച്ചത്.
ഇത്തവണ അടുത്ത മാസം ഒന്നിനാണ് പുലികളി .ഇത്തവണ 5 ടീമുകളാണ് മത്സരിക്കുന്നത്.
പുലികളിക്കുളള സഹായം രണ്ടര ലക്ഷം രൂപയാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ടൂറിസം സഹായധനം വിതരണം ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ജില്ലാ ഭരണകൂടവും ജില്ലാ വിനോദസഞ്ചാര പ്രോത്സാഹന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂര്‍ ജില്ലാതല ഓണാഘോഷം 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: