ഗംഗാപൂര്‍ (രാജസ്ഥാന്): പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന് ‘പുതിയ വേഗതയും ഊര്‍ജ്ജവും’ നല്‍കിയെന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. സഹ്കാര്‍ കിസാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും മൂലം ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയെന്നും അത് രാജ്യത്ത് പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിറച്ചെന്നും അമിത് ഷാ പറഞ്ഞു. റെഡ് ഡയറിയെ പാരമര്ശിച്ചുകൊണ്ട് രാജസ്ഥാന് സര്‍ക്കാരിനെ അദേഹം ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: