തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കൂടിയായ എ സി മൊയ്തീന്‍ എം എല്‍ എ.യെ പിന്തുണച്ച് സിപിഎം. ഇ ഡി റെയ്ഡ് നടത്തി രാഷ്‌ട്രീയം കളിക്കുകയാണെമന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാദം.
അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയതാണ്. സംശയമുനയില്‍ നിര്‍ത്താനാണ് നീക്കം. കരുവന്നൂര്‍ കേസില്‍ മൊയ്തീനെതിരെ ഒരു പരാമര്‍ശവും ഇല്ല.
മൊയ്തീന്‍ മാന്യമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. മൊയ്തീനില്‍ എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു.
മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുകയാണ്. വീണാ വിജയന്‍ നികുതി അടച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: