ഏഥന്‍സ് (ഗ്രീസ്): പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗ്രീസ് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലുവിനെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയത്തില്‍ ഗ്രീക്ക് പ്രസിഡന്റ് മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
ചന്ദ്രയാന്‍ 3 ന്റെ വിജയം ഇന്ത്യയുടെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയുടെയും വിജയമാണ്. ചന്ദ്രയാന്‍ 3 ദൗത്യം ശേഖരിക്കുന്ന ഡാറ്റയുടെ ഫലങ്ങള്‍ മുഴുവന്‍ ശാസ്ത്ര ലോത്തിനേയും മനുഷ്യരാശിയെയും സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. അതിനിടെ, ഏഥന്‍സിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി മോദി ഇന്ന് ഗ്രീസ് സന്ദര്‍ശനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു.
ജോഹന്നാസ്ബര്‍ഗില്‍ നടന്ന 15ാമത് ബ്രിക് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ ഏഥന്‍സിലെത്തി, തന്റെ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം ഗ്രീസ് സന്ദര്‍ശനത്തിനായി. ഏഥന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രീക്ക് വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് ജെറാപെട്രിറ്റിസ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു.
‘ഭാരത് മാതാ കീ ജയ്’, ‘മോദി, മോദി’ എന്നീ വിളികളോടെ ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ പ്രവാസികള്‍ക്കൊപ്പം ഏഥന്‍സിലെ ഹോട്ടലില്‍ എത്തിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1983ലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ അവസാനത്തെ ഗ്രീസ് സന്ദര്‍ശനം. 2019ല്‍ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ന്യൂദല്‍ഹി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: