തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡുകാര്‍ക്കും അഗതി മന്ദിരത്തിലുളളവര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നല്‍കുന്നതെങ്കിലും ബഹുഭൂരിപക്ഷം റേഷന്‍ കടകളിലും ഇന്നും വിതരണത്തിനുളള ഓണക്കിറ്റ് എത്തിയില്ല.തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് കിറ്റ് വിതരണം ഭാഗികമായെങ്കിലും ആരംഭിച്ചത്.
ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ബുധനാഴ്ചയാണ്. വ്യാഴാഴ്ച മുതല്‍ കിറ്റ് വിതരണം തുടങ്ങുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്.
കിറ്റിലെ 13 ഇനങ്ങളില്‍ മില്‍മയില്‍നിന്ന് കിട്ടേണ്ട പായസക്കൂട്ട് പലയിടങ്ങളിലും ഇപ്പോഴും കിട്ടിയിട്ടില്ല. ഇതാണ് കിറ്റ് വിതരണം നടത്താന്‍ കഴിയാത്തതിന് കാരണം.
കിറ്റുകളില്‍ നിറയ്‌ക്കേണ്ട സാധനങ്ങള്‍ മാവേലി സ്‌റ്റോറുകളിലെത്തിച്ച ശേഷം അവിടെനിന്ന് പായ്‌ക്ക് ചെയ്താണ് റേഷന്‍ കടകളില്‍ എത്തുന്നത്. മില്‍മ ഉത്പന്നങ്ങള്‍ ലഭിക്കാത്തതിനാല്‍ പാക്കിംഗ് വൈകുകയാണ്.
ഇന്ന് വൈകിട്ടോടെ പരമാവധി ഇടങ്ങളില്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്നാണ് സപ്ലൈക്കോ അറിയിച്ചത്. തിങ്കളാഴ്ച വിതരണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ കിറ്റ് വിതരണത്തിലെ പ്രതിസന്ധി കണക്കിലെടുത്ത്് മന്ത്രി ജി ആര്‍ അനില്‍ വെളളിയാഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: