ബംഗളുരു: ചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്തുവിട്ടു.. പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ ലാന്‍ഡര്‍ ഇമേജര്‍ കാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡറില്‍ നിന്ന് പുറത്തു വന്ന പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങളും തുടങ്ങി.
ഒരു ചാന്ദ്ര ദിനം ആണ് റോവര്‍ പര്യവേഷണം നടത്തുക. ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്ര ദിനം. പതിനാല് ദിവസം കഴിഞ്ഞാല്‍ അടുത്ത 14 ദിവസം ഇരുട്ടായിരിക്കും. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്കാന്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: