ചെന്നൈ: തമിഴ്നാട്ടിലെ പ്രത്യേക കോടതികളെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കോടതികള്‍ എന്നാല്‍ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടിയല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും കോടതി വിമർശിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആർ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതികളില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നും ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
മന്ത്രിമാരുടെ റിവിഷന്‍ ഹര്‍ജിയിലാണ് രൂക്ഷ വിമര്‍ശനം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷൻ കേസെടുത്തത്. കേസ് സെപ്റ്റംബർ 20ന് പരിഗണിക്കും. രണ്ട് മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് സെപ്റ്റംബര്‍ 20ന് പരിഗണിക്കും. മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും നിയമം അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടന കോടതിയ്ക്ക് കണ്ണടയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: