ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍. ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.
ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജില്ലയിലെ പരിഗം ഗ്രാമത്തില്‍ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് സേനയ്ക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന് ആരംഭിച്ചത്.
രണ്ട് ദിവസം മുന്‍പ് കശ്മീരില്‍ എട്ട് ലഷ്കര്‍ ഭീകരര്‍ പിടിയിലായിരുന്നു. ജമ്മുകശ്മീരിലെ ഉറിയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. ജമ്മുകശ്മീര്‍ പോലീസും അതിര്‍ത്തി സുരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. പിടിയിലായ ഭീകരരില്‍ നിന്ന് മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: