ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സരവീര്യം മുറുകുന്നു. മത്സരം രണ്ടാം ദിനം പിന്നിടുമ്പോള്‍ മെഡല്‍ പട്ടികയില്‍ തലപ്പത്ത് അമേരിക്ക തന്നെ. തലേന്ന് മുന്നിലെത്തിയ സ്‌പെയിനെ പിന്നിലാക്കിയാണ് അമേരിക്ക ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.
രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കളവും അടക്കം നാല് മെഡലുകളുമായാണ് അമേരിക്ക മുന്നിലെത്തി നില്‍ക്കുന്നത്. രണ്ടാമതുള്ള സ്‌പെയിന് രണ്ട് സ്വര്‍ണം നേടി. സ്വര്‍ണവും വെള്ളിയും വെങ്കലവും ഓരോന്നുവീതം നേടിയ എത്യോപ്യ മൂന്നാമതുണ്ട്.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷ ഉണ്ടായില്ല. പുരുഷ ഹൈജംപില്‍ ഇന്ത്യുടെ സര്‍വേഷ് കുശരെ ആദ്യ റൗണ്ടില്‍ 20-ാം സ്ഥാനത്തെത്തി. ആദ്യ 13 സ്ഥാനങ്ങളിലുള്ളവര്‍ക്കേ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാകൂ. 2.22 മീറ്റര്‍ ആണ് താരം ചാടിക്കടന്ന ഇന്നലത്തെ മികച്ച ഉയരം. 2.25 ആണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ്. പക്ഷെ ഇന്നലെ 2.25 മീറ്റര്‍ ചാടാനുള്ള സര്‍വേശിന്റെ ശ്രമം വിജയിച്ചില്ല.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ അമേരിക്കയുടെ പ്രതീക്ഷാ താരം ഷാക്കാരി റിച്ചാര്‍ഡ്‌സണിന്റെ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: