ബ്രിസ്ബേന്‍ : വനിത ലോകകപ്പില്‍ മൂന്നാം സ്ഥാനം സ്വീഡന്. ലൂസേഴ്സ് ഫൈനലില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഇത് നാലാം തവണയാണ് ലോകകപ്പില്‍ സ്വീഡന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. എന്നാല്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ലോകകപ്പില്‍ നാലാം സ്ഥാനം നേടുന്നത്.30 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെയാണ് സ്വീഡന് മത്സരത്തില്‍ മുന്നില്‍ എത്തിയത്.
ആഴ്സണല്‍ താരം സ്റ്റിന ബ്ലാക്ക്സ്റ്റെനിയന്സിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. പെനാല്‍ട്ടി എടുത്ത റോല്ഫോ അനായാസം ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് അസ്ലാനി നേടിയ ഗോളില്‍ സ്വീഡന് ജയം ഉറപ്പിക്കുക ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: