ആലപ്പുഴ: എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ വ്യാജബിരുദ കേസില്‍ മുഖ്യപ്രതി പിടിയിലായി. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസാണ് പിടിയിലായത്. ചെന്നൈയില്‍
നിന്നാണ് കായംകുളം പോലീസ് ഇയാളെ പിടികൂടിയത്.
ചെന്നൈയില്‍ എഡ്യുകെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. ഈ സ്ഥാപനം വഴിയാണ് കേരളത്തിലേക്ക് വ്യാജ ഡിഗി സര്‍ട്ടിഫിക്കറ്റ് എത്തിയത്. കേസിലെ മൂന്നാം പ്രതിയും കണ്‍സള്‍ട്ടസി സ്ഥാപനം ഉടമയുമായ കൊച്ചി സ്വദേശി സാജു ശശിധരന് ഇയാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്കിയത്.
മുഹമ്മദ് റിയാസിന്റെ മൊഴിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് പ്രതിഫലമായി നാല്‍പ്പതിനായിരം രൂപ ലഭിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഫോണ്‍കോള്‍ രേഖകളക്കം പോലീസിന് പ്രതി നല്കി. കായംകുളം എംഎസ്എം കോളജിലെ ഒന്നാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയാണ് പ്രവേശനം നേടിയത്. ഛത്തീസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായാണ് ബികോം പൂര്‍ത്തിയാകാത്ത നിഖില്‍ തോമസ് അഡ്മിഷന്‍ എടുത്തത്. കായംകുളം എംഎസ്എം കോളജില്‍ തന്നെയാണ് നിഖില്‍ ബികോം പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന വിവരം അറിഞ്ഞിട്ടും എംകോമിന് പ്രവേശനം നല്കിയ കോളജ് അധികൃതരുടെ നടപടിയിലും ദുരൂഹതയുണ്ട്.
വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും രണ്ടാം പ്രതിയുമായ എബിന്‍ സി. രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം രൂപയും വാങ്ങി. എബിന്‍ കൊച്ചി സ്വദേശി സജു ശശിധരന് ഓര്‍ഡര്‍ നല്കി. സജുവാണ് മുഹമ്മദ് റിയാസിനെ സമീപിച്ചത്. എസ്എഫ്‌ഐയിലെ ചേരിപ്പോരാണ് വ്യാജബിരുദ വിവരം പുറത്തറിയാന്‍ കാരണം.
എംഎസ്എം കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന എസ്എഫ്‌ഐ നേതാവാണ് ഈ വിഷയം സംഘടനയുടെ ജില്ലാ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതെ തുടര്‍ന്ന് നടത്തിയ അന്വേ
ഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. നിഖില്‍ തോമസ് അടക്കം നേരത്തെ
പിടിയിലായ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: