വാഷിംഗ്ടണ്‍: സ്വന്തം രാജ്യത്തിന്റെ ബഹിരാകാശ പരിപാടികള്‍ക്ക് ആക്കം കൂട്ടാന്‍ ശ്രമിക്കുന്ന വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങള്‍,ഗവേഷണ, വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുമെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്കി യു എസിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍.
യുഎസ് ബഹിരാകാശ പരിപാടികള്‍ക്ക് ചൈനയും റഷ്യയും ഭീഷണിയാണെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.യുഎസ് ബഹിരാകാശ വ്യവസായം പുതിയ റോക്കറ്റുകളും മറ്റ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നുണ്ട്.
സമ്മേളനങ്ങളിലും ബഹിരാകാശ സ്ഥാപനങ്ങളില്‍ പുറത്തുളളവര്‍ സന്ദര്‍ശനം നടത്തുമ്പോഴും കമ്പനികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബഹിരാകാശ കമ്പനികള്‍ക്ക് എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ എഫ്ബിഐയുമായോ എഎഫ്ഒഎസ്ഐയുമായോ ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്.
യുഎസ് ബഹിരാകാശ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുണ്ട്. യുഎസ് അധികൃതര്‍ വര്‍ഷങ്ങളായി പറഞ്ഞു. പവര്‍ ആംപ്ലിഫയറുകളും സര്‍ക്യൂട്ടുകളും ഉള്‍പ്പെടെ സൈനിക-ബഹിരാകാശതല സാങ്കേതികവിദ്യ ചൈനയിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് 2019-ല്‍ ചൈനീസ് പൗരനായ താവോ ലിയെ 40 മാസം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
തങ്ങളുടെ ബഹിരാകാശ പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത് ചൈനയ്ക്ക് ബഹിരാകാശത്ത് സൈനിക ലക്ഷ്യങ്ങളുണ്ടെന്നാണ്. 2045ഓടെ ലോകത്തെ ഒന്നാം നമ്പര്‍ ബഹിരാകാശ ശക്തിയാവുകയാണ് ചൈനയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: