ന്യൂദല്‍ഹി: ആരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 മഹാമാരി, ആരോഗ്യം നമ്മുടെ തീരുമാനങ്ങളെടുക്കുന്നതിന്റെ കേന്ദ്ര സ്ഥാനത്തായിരിക്കണം എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുവെന്നും ഇത് സഹകരണത്തിന്റെ വില കാണിച്ചുതന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുളള അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും പ്രതികരിക്കാനും നാം തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത് ഇത് വളരെ പ്രധാനമാണ്.
ഇന്ത്യയില്‍ സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ സമീപനമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുക, പരമ്പരാഗത വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കുക, എല്ലാവര്ക്കും താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ നല്‍കുക എന്നിവയും ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര യോഗ ദിനം ആഗോളമായി ആഘോഷിക്കുന്നത് സമഗ്ര ആരോഗ്യത്തിനായുള്ള ആഗ്രഹത്തിന്റെ തെളിവാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: