അമ്മാന്: ജോര്‍ദാനിലെ അമ്മാന് സിറ്റിയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ•ാരുടെ 61 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യന്‍ ഗുസ്തി താരം മോഹിത് കുമാറിന് സ്വര്‍ണം. ഫൈനലില്‍ റഷ്യയുടെ എല്‍ദാര്‍ അഖ്മദുദിനോവിനെ 9-8ന് പരാജയപ്പെടുത്തി.
2001-ല്‍ പല്‍വീന്ദര്‍ ചീമയും രമേഷ് കുമാറും, 2019-ല്‍ ദീപക് പുനിയ എന്നിവര്‍ക്ക് ശേഷം അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ പുരുഷ ഗുസ്തി താരമാണ് മോഹിത്. അതേസമയം 74 കിലോഗ്രാം വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്റെ ഷക്ഷിലിക് റുസ്ലനോവിച്ച് ബൈതാഷോവിനെ തോല്‍പ്പിച്ച് ജയ്ദീപ് വെങ്കലം നേടി.
ഫ്രീസ്റ്റൈല്‍ 79 കിലോഗ്രാം വിഭാഗത്തില്‍ സാഗര്‍ ജഗ്ലാന് വെള്ളി മെഡല്‍ നേടിയപ്പോള്‍ ഫ്രീസ്റ്റൈല്‍ 97 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ചാഹല്‍ വെങ്കല മെഡല്‍ നേടി. ഇന്ത്യന്‍ പുരുഷ ഫ്രീസ്റ്റൈല്‍ ടീം ഇതുവരെ അഞ്ച് മെഡലുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: