തിരുവനന്തപുരം: ഒരു വര്‍ഷത്തെ നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന് ഗുരുകുലം ബ്രഹ്മവിദ്യമന്ദിരം ഹാളില്‍ നടക്കും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാരായണ ഗുരുകുലം അധ്യക്ഷന്‍ ഗുരുമുനി നാരായണ പ്രസാദ് അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശിഷ്ടാതിഥിയാകും.
ശിവഗിരി നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ, പി.കെ. സാബു തുടങ്ങിയവര്‍ സംസാരിക്കും ഉച്ചയ്ക്ക് 12.15ന് സ്വാമി ത്യാഗീശ്വരന്റെ അധ്യക്ഷതയില്‍ ചേരുന്ന ദാര്‍ശനിക സമ്മേളനത്തില്‍ ഫാ. ഡോ.കെ.എം ജോര്‍ജ്, മുസ്തഫ മൗലവി, സ്വാമി നന്ദാത്മജാനന്ദ, എം.വി. നടേശന് തുടങ്ങിയവര്‍ പങ്കെടുക്കും
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ സ്റ്റഡി സര്‍ക്കിളുകള്‍ രൂപീകരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചതായും ഗുരുകുലം അധ്യക്ഷന്‍ ഗുരുമുനി നാരായണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ.പി.കെ. ബാബു, സ്വാമി ത്യാഗീശ്വരന്‍, ഡോ.സുബിത എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: