കണ്ണൂര്‍: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരില്‍ തലശ്ശേരിയ്ക്കും മാഹിയ്ക്കുമിടയിലാണ് സംഭവം. വൈകിട്ട് 3.49ഓടെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ സി-എട്ട് കോച്ചിലെ ജനല്‍ചില്ല് തകര്‍ന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.
റെയില്‍വെ സംരക്ഷണ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയില്‍ വിവിധ ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഈ മാസം 13 രാത്രി മൂന്നു ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ എ.സി കോച്ചിന് നേരെ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലായിരുന്നു കല്ലേറ്. മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് നേരെ കണ്ണൂര്‍-കണ്ണൂര്‍ സൗത്ത് സ്റ്റേഷനിടയില്‍ ആയിരുന്നു ആക്രമണം. നീലേശ്വരത്തിന് സമീപം ഓഖ-എറണാകുളം എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി.
ഈ മാസം 14ന് ഉച്ചയ്ക്ക് തുരന്തോ എക്സ്പ്രസിന് നേരെ പാപ്പിനിശേരിക്കും വളപട്ടണത്തിനുമിടയില്‍ വച്ച് കല്ലേറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: