ന്യൂദല്‍ഹി: വലിയതുറ മിനി ഫിഷിങ് ഹാര്‍ബര്‍, ഫിഷ് ലാന്‍ഡിങ് സെന്റര്‍ പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം കൃഷ്ണകുമാര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. വിഴിഞ്ഞം മുതല്‍ പൂവാര്‍ വരെയുള്ള മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പദ്ധതി ഒരു ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
2016ല്‍ സിആര്‍സെഡ് ക്ലിയറന്‍സ് ലഭിച്ചെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും തുടര്‍ന്നുണ്ടായില്ല. 2021ല്‍ കൃഷ്ണകുമാര്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ഇതുമായി ബന്ധപ്പെട്ടു നിവേദനം നല്കി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടു കേന്ദ്രമന്ത്രിമാര്‍ വലിയതുറയിലെത്തി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഫിഷറീസ് സഹമന്ത്രി എല്‍. മുരുകന് വലിയതുറ സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ വലിയതുറയില്‍ മിനി ഫിഷിങ് ഹാര്‍ബര്‍, ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ നിര്‍മ്മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചതായും കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: