തിരുവില്വാമല: തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഇല്ലംനിറ നടത്തി. രാവിലെ ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിലുള്ള പടിക്കെട്ടില്‍ എത്തിച്ച കതിര്‍ക്കറ്റകള്‍ മേല്‍ശാന്തിമാരായ മരുതേരി അനില്‍, കുന്നത്തുമന കേശവന് നമ്പൂതിരി, മുണ്ടക്കല്മന വാമനന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേനട വഴി വലിയമ്പലത്തിലേക്കെത്തിച്ച് പൂജകള്‍ നടത്തി ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.
ഉദ്ഘാടനം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസി. ഡോ. എം.കെ. സുദര്ശന് നിര്‍വഹിച്ചു. ഇല്ലംനിറ ചടങ്ങുകള്‍ക്ക് ദേവസ്വം മാനേജര്‍ മനോജ് കെ. നായര്‍, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. രാമായണ മാസാചരണത്തോടനുബന്ധിച്ച് നാലമ്പല തീര്‍ത്ഥാടകരുടെ വന്‍ ഭക്തജനിരക്കാണ് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിലെല്ലാം അന്നദാനവും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: