കൊച്ചി: ജര്‍മനിയിലെ കൊളോണില്‍ നടന്ന എട്ടാമത് വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ 5 മെഡല്‍ നേടിയ മലയാളി താരം സിനിമോള്‍ കെ. സെബാസ്റ്റിയന് പുതിയ വീട് സമ്മാനിക്കുമെന്നു മുത്തൂറ്റ് ഫിനാന്‍സ്. 120 സെന്റിമീറ്റര്‍ ഉയരമുള്ള സിനിമോള്‍ 4 സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പടെ അഞ്ച് മെഡലുകള്‍ കരസ്ഥമാക്കി.
സിനിമോളെ ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ എം. ഡി. ജോര്‍ജ് അലക്സാണ്ടര്‍ സിനിമോള്‍ക്ക് മെമെന്റോ സമ്മാനിക്കുകയും പുതിയ വീട് വാഗ്ദാനം ചെയ്യുകയും ചെയ്തു. സിനിമോളുടെ ചരിത്ര വിജയം അഭിമാനം നല്‍കുന്നുവെന്ന് എംഡി ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: