ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആയുധങ്ങളുമായി 11 ഭീകരരെ അറസ്റ്റ് ചെയ്തു. ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങി വിവിധ നിരോധിത ഭീകരസംഘടനയിലുള്ളവരാണ് പിടിയിലായത്.
ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ ഖൈസര്‍ അഹമ്മദ് ദാര്‍, താഹിര്‍ അഹമ്മദ് ദാര്‍, അഖിബ് റഷീദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് ബാരാമുള്ളയില്‍ നടത്തിയ തെരച്ചിലിലും മൂന്ന് ലഷ്കര്‍ ഭീകരര്‍ പിടിയിലായി. ചുരുണ്ട സ്വദേശികളായ ഷൗക്കത്ത് അലി അവാന്, അഹമ്മദ് ദിന്, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നാല് ഗ്രനേഡുകള്‍, ഒരു ചൈനീസ് പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇവരുടെ ഒളിത്താവളവും തകര്‍ത്തു.
ശ്രീനഗറില്‍ നിന്നാണ് രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റിലായത്. പുല്‍വാമ ജില്ലക്കാരായ അര്‍ഷാദ് മുഷ്താഖ്, സുഹൈല്‍ മജീദ് മിര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഭീകരര്‍ക്കായി കോക്കര്മാഗില് തെരച്ചിലിനിടെ സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായി. ഖാന്‍സാഹിബ് പോലീസ് സ്റ്റേഷന് പരിധിയിലെ വാഗര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോക്കര്‍നാഗ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. എകെ 47 തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: