എയറിന്ത്യയുടെ പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. അനന്തസാധ്യതകള്‍ തുറക്കുന്നു എന്ന അര്‍ത്ഥം സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. കഴിഞ്ഞ 15 മാസത്തെ ശ്രമഫലമായാണ് പുതിയ ലോഗോ സൃഷ്ടിച്ചത്.
അരയന്നവും ഓറഞ്ച് ചക്രവുമുള്ള പഴയ ലോഗോ ഇല്ലാതാകും. എയറിന്ത്യ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന വാതില്‍ രൂപത്തിലുള്ള ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോ. ‘അവസരങ്ങളുടെ വാതില്‍’ (Window of opportunities) എന്നര്‍ത്ഥമാണ് ഈ ലോഗോ പ്രതിഫലിപ്പിക്കുക.
എയറിന്ത്യ സിഇഒ കാംപെല്‍ വില്‍സനും ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരനും ചേര്‍ന്നാണ് ഈ ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ബ്രാന്റ്സ് എന്ന ഡിസൈന്‍ കമ്പനിയാണ് ഈ ലോഗോയ്ക്ക് പിറകില്‍. ലണ്ടന്‍ ഒളിമ്പിക്സ്, ബെന്റലി കാര്‍, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയ്ക്ക് ലോഗോ രൂപകല്പന ചെയ്ത കമ്പനിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: