തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ‘മേരി മാട്ടി മേരാ ദേശ് ‘ ‘എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പരിപാടിയുടെ ഭാഗമായി യുവജന കാര്യാ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, യൂത്ത് വോളണ്ടിയര്‍മാര്‍, തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.
941 പഞ്ചായത്തുകളിലെ 151 ഗ്രാമപഞ്ചായത്തുകളില്‍ 8925 ല്‍ പരം വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച പാഞ്ച് പ്രാണ്‍ പ്രതിജ്ഞയെടുക്കുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. വിവിധ ജില്ലയിലെ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ലോക്കില്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍ പരിപാടിക്ക് നേതൃത്വം നിര്‍വഹിച്ചു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 75000 ഓളം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും. പരിപാടിയുടെ ഭാഗമായ എല്ലാ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തില്‍ സമാഹരിച്ച് നെഹ്റു യുവ കേന്ദ്ര വോളണ്ടിയര്‍മാര്‍ ഓഗസ്റ്റ് 27 നു മുന്‍പ് ന്യൂഡല്‍ഹിയില്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: