കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. സച്ചിന് ദേവിനും കുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ആര്യ പെണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് അറിയിച്ചു.
2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്. ആള് സെയിന്റ്സ് കോളജില്‍ പഠിക്കുമ്പോള്‍ 21ാം വയസിലാണ് ആര്യ രാജേന്ദ്രന് മേയറാകുന്നത്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറായിരുന്നു ആര്യ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. തുടര്‍ന്ന് വിവാഹിതരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: