തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സെപ്റ്റംബര്‍ 11 മുതല്‍ നാല് ദിവസം വീണ്ടും സഭ ചേരും. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയിലായിരുന്നു ഇത് സംബന്ധച്ച തീരുമാനമെടുത്തത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പ് ചേര്‍ന്ന കാര്യോപദേശക സമിതിയോഗത്തില്‍ 17, 18 തീയതികളിലെ സഭാ സമ്മേളനം വെട്ടിക്കുറയ്ക്കാന്‍ ധാരണയായിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് 17, 18 തീയതികളിലെ നിയമസഭാ സമ്മേളനം ഒഴിവാക്കിയത്. പകരം 23, 24 തീയതികളില്‍ അപരാഹ്ന സമ്മേളനം ചേരാനായിരുന്നു ചൊവ്വാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതിയുടെ തീരുമാനം.
പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: