ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. രാത്രി എട്ടരയ്ക്ക് ആരംഭിക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടമാണ് അവസാന മത്സരം.
പട്ടികയില്‍ ഒന്നാം സ്ഥാനത്തോടെ സെമി ഉറപ്പാക്കിയ ഇന്ത്യയ്ക്ക് ഇന്ന് തോറ്റാലും ഒന്നും സംഭവിക്കാനില്ല. പക്ഷെ പാകിസ്ഥാന്റെ നില അതല്ല. ഇന്നത്തെ കളി ജയിച്ചേ മതിയാകൂ. ഇന്നത്തെ ആദ്യ മത്സരത്തില്‍ ജപ്പാന് ചൈനയോട് നാല് ഗോളിന്റെ മാര്‍ജിനില്‍ ജയിക്കാതിരുന്നാല്‍ ഇന്ത്യയോട് തോറ്റാലും പാകിസ്ഥാന്റെ നില ഭദ്രമായിരിക്കും.
തുടര്‍വിജയങ്ങളുടെ ആവേശത്തില്‍ നില്ക്കുന്ന ഇന്ത്യ സെമി ഉറപ്പിച്ചെങ്കിലും ഇന്നത്തെ കളി നിസ്സാരമായി കാണില്ല. കൂടാതെ പാകിസ്ഥാനെതിരായ ഹോക്കിമത്സരം എല്ലാക്കാലത്തും വലിയ വാശിയേറിയ പോരാട്ടമാണ്താനും.
ഇന്നത്തെ രണ്ടാം മത്സരം മലേഷ്യയും കൊറിയയും തമ്മിലാണ്. ഇന്ത്യയെ കൂടാതെ മലേഷ്യയാണ് സെമി ഉറപ്പാക്കിയ മറ്റൊരു ടീം. കൊറിയക്കും ഇന്ന് ജയം ഉറപ്പിക്കാനായില്ലെങ്കില്‍ മറ്റ് മത്സരഫലങ്ങളെ ഒരു പരിധി വരെ ആശ്രയിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടം തീരുന്നതോടെ 11ന് സെമി മത്സരങ്ങള്‍ നടക്കും. 12ന് ഫൈനലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: