കിളിമാനൂര്‍ : ജില്ലയിലെ പ്രധാന പൊതു മാര്‍ക്കറ്റുകളിലൊന്നായ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന് കീഴിലെ കിളിമാനൂര്‍ ചന്ത ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം നശിക്കുന്നു. സമീപപ്രദേശങ്ങളിലെ നിരവധി പൊതു മാര്‍ക്കറ്റുകള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചപ്പോഴും വര്‍ഷാ വര്‍ഷം സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നതാണ് ഈ ചന്ത .ഈ സാമ്പത്തിക വര്‍ഷവും 32 ലക്ഷത്തോളം രൂപയ്ക്കാണ് നികുതി പിരിവിനുള്ള അവകാശം ലേലത്തില്‍ പോയത് .
മാര്‍ക്കറ്റിനുള്ളിലെ ദീര്‍ഘ വീക്ഷണമില്ലാതെയുള്ള നിര്‍മ്മിതികള്‍ മാര്‍ക്കറ്റിന്റെ വിസ്തൃതി കുറച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വേണ്ടണ്ടുവോളം ഉണ്ട്. ജൈവ മാലിന്യ പ്ലാന്റിന് വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടെങ്കിലും യാതൊരു പ്രയോജനവുമില്ലാതെ നശിച്ചു. പതിറ്റാണ്ടണ്ടുകള് പഴക്കമുള്ള സ്റ്റാളുകളാണ് മാര്‍ക്കറ്റിലുള്ളത്.ലക്ഷങ്ങള്‍ മുടക്കി മത്സ്യ വില്‍പ്പനയ്ക്ക് സ്റ്റാള്‍ ഉണ്ടണ്ടാക്കിയെങ്കിലും അതാരും ഉപയോഗിക്കാറില്ല .
ഇതിനിടയില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന കണ്ടെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിക്കുന്നത് ചന്തയിലെ തന്നെ കെട്ടിടത്തിലാണ്. ഇതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. മാര്‍ക്കറ്റിന് സമീപം അങ്കണവാടി, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍, എക്സൈസ് ഓഫീസ്, സ്വകാര്യ ആശുപത്രി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ചന്തയിലെ മാലിന്യവും ദുര്‍ഗന്ധവും ഇവിടത്തെ ജീവനക്കാര്‍ക്കും ,ഇവിടെ എത്തുന്നവര്‍ക്കും ഉണ്ടണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല . മാര്‍ക്കറ്റില്‍ നില്ക്കുന്ന കൂറ്റന്‍ ആല് മരങ്ങളും നാട്ടുകാര്‍ക്ക് ഭീക്ഷണിയാണ് .അടുത്തിടെ ആല് മരത്തിന്റെ കൂറ്റന്‍ കൊമ്പ് ഒടിഞ്ഞു വീണിരുന്നു. ഒടിഞ്ഞു വീണ കമ്പുകള്‍ മുറിച്ച് അവിടെ തന്നെ കൂട്ടിയിട്ടിരിക്കുന്നു. കിഫ്ബി വഴി 3.5 കോടിയോളം രൂപ ലഭിക്കുമെന്നും, ആധുനിക രീതിയില്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം നടന്നെങ്കിലും ഇതുവരെയും ഒന്നും നടന്നില്ല. അധികം താമസമില്ലാതെ സമീപ പ്രദേശങ്ങളിലെ പൊതു മാര്‍ക്കറ്റുകള്‍ പോലെ കിളിമാനൂര്‍ ചന്തയും ഓര്‍മ്മയാകുന്ന കാലം വിദൂരമല്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: