ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ജൂണില്‍ അറസ്റ്റിലായ ഡിഎംകെ മന്ത്രി വി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഈ മാസം 12 വരെ സെന്തില്‍ ബാലാജിയെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.
മന്ത്രിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി നേരത്തെ തളളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2011-നും 2015-നും ഇടയില്‍ ബാലാജി ഗതാഗത മന്ത്രിയായിരിക്കെ, തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ജൂനിയര്‍ എന്‍ജിനീയര്‍മാരുടെയും നിയമനത്തിലെ ക്രമക്കേടുകളാണ് ബാലാജിക്കെതിരെയുള്ളത്. ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സെന്തില്‍ ബാലാജിക്ക് ഹൃദയാഘാതമുണ്ടായിരുന്നു.തുടര്‍ന്ന് അദ്ദേഹത്തെ ബൈപാസ് ശസ്ത്രക്രിയയ്‌ക്കും വിധേയനാക്കി.
എന്നാല്‍ സെന്തില്‍ ബാലാജിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമെന്നാണ് ഡി എം കെ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: