ഇടുക്കി: ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനക്കിടെ ഹൃദയാഘാതം ഉണ്ടായി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്ക്കരിച്ചു.വന്‍ ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
സെന്റ് തോമസ് പള്ളിയിലായിരുന്നു സംസ്കാരം. വെള്ളിയാഴ്ച രാത്രിയായിരുന്നു 17 വയസുളള ആന്‍ മരിയ മരിച്ചത്.ജൂണ്‍ മാസം പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിനി ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്.
തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ പിന്നീട് എറണാകുളം ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. ജൂലൈയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.എന്നാല്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയി- ഷൈനി ദമ്പതികളുടെ മകളാണ് ആന്‍ മരിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: