പത്തനംതിട്ട : തിരുവല്ലയില്‍ നഴ്സ് വേഷത്തില്‍ യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അനുഷയ്ക്കെതിരെ വിശദമായ അന്വേഷണം. ആശുപത്രയിലേക്ക് അനുഷ വരുന്ന വിവരം യുവതിയുടെ ഭര്‍ത്താവ് അരുണിനെ വിളിച്ച് അറിയിച്ചിരുന്നു. കൂടാതെ അനുഷയുടെ ഫോണിലെ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയില്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അനുഷ കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷമാണ് യുവതിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് അനുഷയ്ക്ക് ആരെങ്കിലും സഹായം നല്‍കിയിരുന്നോയെന്നാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണും പ്രതി അനുഷയും തമ്മിലുള്ള ചാറ്റുകളെല്ലാം നിലവില്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. അനുഷയും മറ്റാരെങ്കിലുമായി ചേര്‍ന്ന് സ്നേഹയെ കൊലപ്പെടുത്താന്‍ പദ്ധതിട്ടോ എന്ന് കണ്ടെത്തണം. അതിന് ചാറ്റുകളും ഫോണ്‍ വിളി രേഖകളും നിര്‍ണായകമാണ്. ഇതിനാണ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പ്രസവത്തെ തുടര്‍ന്ന് പരുമല ആശുപത്രിയില്‍ കഴിയുന്ന സ്നേഹയെ കാണുന്നതിനായാണ് അനുഷ എത്തിയത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിനോട് പറഞ്ഞശേഷമാണ് അനുഷ ആശുപത്രിയിലെത്തിയത്. സ്നേഹയുടെ മുറി കണ്ടെത്തി അകത്തു കയറുകയും ഒരു കുത്തിവെയ്പ്പുണ്ടെന്ന് അറിയിക്കുകയും എടുക്കുകയുമായിരുന്നു. അനുഷയെ നേരത്തെ പരിചയം ഉണ്ടായിരുന്നെങ്കിലും മാസ്കും തലയില്‍ തട്ടവും ധരിച്ചിരുന്നതിനാല്‍ ആളെ മനസ്സിലായിരുന്നില്ല. ഞരമ്പ് കിട്ടാതെ വന്നതോടെ മൂന്നാംവട്ടവും കുത്തിയതോടെ സ്നേഹ സിറഞ്ചില്‍ മരുന്നില്ലെന്ന് കാണുകയും സംശയം തോന്നി മുറിക്ക് പുറത്തുണ്ടായിരുന്ന അമ്മയെ വിളിക്കുകയുമായിരുന്നു. ഇതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ജീവനക്കാര്‍ ഇവരെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക ശ്രമം പുറത്തുവരുന്നത്.
അനുഷയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ പോലീസ് ആവശ്യപ്പെടും. അനുഷയെയും അരുണിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യൂം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും. അതേസമയം അനുഷയുടെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. വധശ്രമത്തിന് ഇരയായ സ്നേഹയുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: