തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസിന് സമീപം കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ത്ഥിനി മരിച്ചു. ആര്യാ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനി ഐശ്വര്യയാണ് മരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. ആത്മഹത്യക്ക് കാരണം എന്തെന്ന് അറിവായിട്ടില്ല.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴേക്ക് ചാടിയത്. പെണ്‍കുട്ടിയുടെ ബാഗ് മൂന്നാം നിലയില്‍ ചാടിയ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ നിന്നവും പരീക്ഷാ പേപ്പര്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല.
ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി ചാടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: