ശ്രീനഗര്‍: കാര്‍ഗില്‍ വിജയ് ദിവസില്‍ ലഡാക്കിലെ യുദ്ധസ്മാരകത്തില്‍ ധീര ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രണ്ട് വിദ്യാര്‍ഥികള്‍ സൈക്കിളില്‍ താണ്ടിയെത്തിയത് 3,200 കിലോമീറ്റര്‍. ബെംഗളൂരു രാമയ്യ കോളജിലെ ബിബിഎ വിദ്യാര്‍ഥി കൃഷ്ണന് എ., സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയില്‍ ബികോം വിദ്യാര്‍ഥിയായ പെഡ്ഡി സായി കൗശിക്കുമാണ് 24-ാം കാര്‍ഗില്‍ വിജയ് ദിവസില്‍ യുദ്ധസ്മാരകത്തിലെത്തിയത്. 60 ദിവസം യാത്രചെയ്താണ് ഇവര്‍ ഇവിടെ എത്തിയത്.
മഴക്കാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചും പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്തുമായിരുന്നു യാത്ര. വിജയ് ദിവസിന് രണ്ട് ദിവസം മുമ്പ് ഇവര്‍ ലഡാക്കിലെത്തി. രണ്ട്പേരും എന്‍സിസി കേഡറ്റുകളാണ്. സായുധ സേനയില്‍ ചേരുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ആര്‍മി ക്യാപ്റ്റന്‍ വിജയദന്ത് ഥാപ്പറിനെക്കുറിച്ച് വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ടാണ് യാത്ര നടത്തിയതെന്ന് ഇരുവരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: