മാവേലിക്കര: ഹിന്ദു ആരാധനാ മൂര്‍ത്തിയായ ഗണപതിയുടെ പിതൃത്വത്തെ നിന്ദ്യവും നീചവും അശ്ലീലവുമായ രീതിയില്‍ വിവരിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പോലീസില്‍ പരാതി നല്കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയിലാണ് മാവേലിക്കര പോലീസിന് പരാതി നല്കിയത്.
മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ ഫെയ്‌സ്ബുക്ക് കുറിപ്പിട്ട സന്ദീപാനന്ദഗിരിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ), 153 (ബി), 295, 298 വകുപ്പുകള്‍ പ്രകാരവും ഐടി നിയമം 67 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. താന്‍ ഗണപതിഭഗവാനെ ആരാധനാ മൂര്‍ത്തിയായി സങ്കല്‍പ്പിച്ച് ജീവിക്കുന്ന ഒരു ഹിന്ദുമത വിശ്വാസിയാണ്. വിഘ്ന നാശകനായ ഗണപതി ഭഗവാനെ ആരാധിക്കുന്ന എനിക്ക് വളരെയധികം പ്രയാസവും മനോദുഃഖവും ഉണ്ടാക്കുന്ന രീതിയിലാണ് സന്ദീപാനന്ദഗിരി എന്ന പേരിലുള്ള ഒരു വ്യക്തി ഫെയ്‌സ് ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിശ്വാസത്തെ വ്രണപ്പെടുത്തുക എന്ന കുറിപ്പിലുള്ളത്. പൊതു സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും മറ്റ് മതവിശ്വാസികള്‍ക്കിടയില്‍ ഹൈന്ദവ മൂര്‍ത്തികളെ ഇകഴ്‌ത്തികാട്ടാനുമുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: