ഗുരുവായൂര്‍: ഓണവിപണിക്ക് പൂക്കളൊരുക്കാന്‍ ഗുരുവായൂര്‍ നഗരസഭയില്‍ ആരംഭിച്ച ചെണ്ടുമല്ലി കൃഷി വിളവെടുപ്പിനൊരുങ്ങി. നഗരസഭയിലെ 33 ാം വാര്‍ഡിലാണ് 15 സെന്റ് സ്ഥലത്തായി ചെണ്ടുമല്ലി ഒരുക്കിയത്. നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പുഷ്പനഗരം പദ്ധതി വഴിയാണ് പൂകൃഷി ആരംഭിച്ചത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മാല്യം അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഓണവിപണി ലക്ഷ്യമിട്ട് 25 ക്ലസ്റ്ററുകളിലായി പുഷ്പകൃഷി ആരംഭിച്ചത്.
50,000 ചെണ്ടുമല്ലി തൈകളാണ് പൂക്കള്‍ നിറഞ്ഞ് വിളവെടുപ്പിന് തയ്യാറായത്. 75 ശതമാനം സബ്സിഡി നിരക്കില്‍ ഒരു 1,50,000 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. കൃഷിയും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുക കൂടിയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
പുഷ്പനഗരം പദ്ധതിയുടെ നഗരസഭാതല വിളവെടുപ്പ്, പൂപ്പൊലി 2023 ന്റെ ഉദ്ഘാടനം 4 ന് 2 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. കോട്ടപ്പടി പുതുശ്ശേരി പറമ്പ് ചാക്കപ്പായി റോഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എന്‍. കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും. നഗരസഭാ ചെയര്മാന് എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്സണ്‍ അനിഷ്മ ഷനോജ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: